ഹൈമാസ്റ്റ് വിളക്ക് തിരിതെളിയുന്നു
കൊളത്തൂര്‍: മാസങ്ങളോളമായി കണ്ണടച്ച കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്തെ ഹൈമാസ്റ്റ് വിളക്ക് തിരിതെളിയുന്നു. രണ്ടുവര്‍ഷം മുമ്പാണ് മങ്കട മണ്ഡലം എം.എല്‍.എ ടി.എ അഹമ്മദ് കബീറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഹൈമാസ്റ്റിന്റെ ജോലി പൂര്‍ത്തീകരിച്ചത്. എന്നാല്‍ പിന്നീട് ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച ലൈറ്റ് തകരാറിലായതോടെ പിന്നീടങ്ങോട് പൊലിസ് സ്റ്റേഷന്‍ പരിസരം ഇരുട്ടിലാകുകയായിരുന്നു.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മെഴുക് തിരി കത്തിച്ച് വരെ പ്രതിഷേധിച്ചിരുന്നു. പൊലിസ് സ്റ്റേഷന്‍ പരിസരം ഇരുട്ടിലാണെന്ന് കാണിച്ച് സുപ്രഭാതം രണ്ടുതവണ വാര്‍ത്ത നല്‍കിയിരുന്നു.
ഹൈമാസ്റ്റ് വിളക്കിന്റെ ഗ്യാരന്റി പിരീഡ് കഴിയാത്ത സാഹചര്യത്തില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ തന്നെ ശരിയാക്കണമെന്ന വാശിയിലായിരുന്നു അധികൃതര്‍. തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റ് സഹീദ എലിക്കോട്ടിലും മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലനും ചര്‍ച്ച നടത്തിയ ശേഷം പഴയ കരാറുകാരന്‍ തന്നെ ഉടന്‍ ശരിയാക്കുമെന്നും ഉറപ്പ് നല്‍കി. എന്തായാലും ഇരുട്ടിലാര്‍ന്ന പൊലിസ് സ്റ്റേഷന്‍ പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് തിരി തെളിയുന്നതിന്റെ സന്തോഷത്തിലാണ് സമീപ വ്യാപാരികളും നിയമപാലകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."