ബി.ജെ.പി ഐ.ടി തലവന് എതിരേ വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന വനിതകളെ അധിക്ഷേപിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ്.
ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ പ്രതിഫലം കൈപ്പറ്റിയാണ് പൗരത്വ നിയമ ഭേദഗതിക്കേതിരേ സമരം ചെയ്യുന്നതെന്നായിരുന്നു അമിത് മാളവ്യയുടെ ആക്ഷേപം. പ്രതിഷേധത്തെ കുറിച്ച് അമിത് മാളവ്യ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
പരാമര്‍ശം പിന്‍വലിച്ച് അമിത് മാളവ്യ മാപ്പു പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ നോട്ടിസ് അയച്ചിരിക്കുന്നത്. സക്കീര്‍ നഗര്‍ സ്വദേശിനി നഫീസാ ബാനു, ഷഹീന്‍ബാഗ് സ്വദേശിനി ഷഹ്‌സാദ് ഫാത്തിമ എന്നിവരാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
ജനുവരി 15നാണ് അമിത് മാളവ്യ ട്വിറ്ററില്‍ ആരോപണവിധേയമായ വിഡിയോ പങ്കുവെച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രതിദിനം 500 രൂപ ലഭിക്കുന്നുണ്ടെന്നായിരുന്നു വിഡിയോയിലെ ആരോപണം.
ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും തെറ്റായ ആരോപണമാണെന്നും ദേശീയ, അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധക്കാരെ അപഹസിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണെന്നും നോട്ടീസില്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊടും തണുപ്പിനെ വകവയ്ക്കാതെ ഒരുമാസത്തിലധികമായി ഷഹീന്‍ബാഗില്‍ രാപ്പകല്‍ പ്രതിഷേധം നടത്തുകയാണ് സ്ത്രീകള്‍. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. രാജ്യത്തിലെ മറ്റു പല നഗരങ്ങളിലേക്കും സമരം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."