HOME
DETAILS
MAL
ഉക്രൈന് വിമാനാപകടം: മിസൈല്‍ തൊടുത്തത് ഇറാനെന്ന് സ്ഥിരീകരിച്ചു
backup
January 21 2020 | 18:01 PM
ഇറാന്: ഉക്രൈന് വിമാനത്തിന് നേരെ തൊടുത്ത രണ്ടു മിസൈലുകളും ഇറാന്റേതാണെന്ന് സ്ഥിരീകരിച്ചു. വിമാനം വെടിവെച്ചിട്ടത് ഇറാനാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ദിവസങ്ങളോളം നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് പിന്നീട് കുറ്റസമ്മതം നടത്തി.
തെഹ്റാന് വിമാനത്താവളത്തില്‍ നിന്ന് ഉക്രൈന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ഉക്രൈന് എയര്‍ലൈന്‍സ് വിമാനം മിനുട്ടുകള്‍ക്കകം തകര്‍ന്നുവീണ് വിദേശികളുള്‍പ്പെടെ 176 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."