ജലഅതോറിറ്റിയുടെ കരാര്‍ പണികള്‍ നിലയ്ക്കുന്നു; കരാറുകാര്‍ക്ക് നല്‍കാനുള്ളത് 500 കോടി
തിരുവനന്തപുരം: കരാറുകാര്‍ ജോലി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ജല അതോറിറ്റിയുടെ കരാര്‍ പണികള്‍ നിലയ്ക്കുന്നു. ചില്ലറ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ജോലി മാത്രമാണ് ഇപ്പോള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നത്. കുടിശ്ശിക ഇനത്തിലുള്ള തുക നല്‍കാന്‍ അതോറിറ്റി നടപടികളെടുക്കാത്തതിനാലാണു കരാറുകാര്‍ ജോലിയില്‍ നിന്നു പിന്‍വാങ്ങുന്നത്. 500 കോടി രൂപയിലേറെയാണു കരാറുകാര്‍ക്ക് ജല അതോറിറ്റി നല്‍കാനുളളത്.
ആറുമാസത്തിലേറെയായി കുടിശ്ശിക ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു കരാറുകാര്‍. ഒരാഴ്ച മുന്‍പ് ജല അതോറിറ്റി 27 കോടി രൂപയും നബാര്‍ഡ് 15 കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് കരാറുകാര്‍ കരാര്‍ പണിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ബജറ്റ് വിഹിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണു ജല അതോറിറ്റി. നേരത്തേ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി അനുവദിച്ച 131 കോടി രൂപ 60 കോടിയായി വെട്ടിച്ചുരുക്കിയതും ജല അതോറിറ്റിക്കു തിരിച്ചടിയായി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍മിഷന്റെ കീഴില്‍ ദേശീയ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയ്ക്കായുള്ള 100 കോടിയും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."