HOME
DETAILS

രാശി തെളിഞ്ഞില്ല, കോച്ചിന്റെ തന്ത്രങ്ങളും, ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വലിച്ചെറിഞ്ഞ് കേരളം

  
backup
January 21 2020 | 18:01 PM

%e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വന്‍ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് വിരാമം. കളിച്ച ആറ് മത്സരങ്ങളില്‍നിന്ന് ഒരൊറ്റ ജയവും നാല് തോല്‍വികളും ഒരു സമനിലയും അക്കൗണ്ടിലുള്ള കേരളത്തിന്റെ സ്ഥാനം എലൈറ്റ് എ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിന് തൊട്ടു മുന്‍പില്‍. ശേഷിക്കുന്ന രണ്ടുകളികളില്‍ കേരളത്തിന് നേരിടാനുള്ളത് 27ന് വിശാഖപട്ടണത്ത് ആന്ധ്രയെയും ഫെബ്രുവരി നാലിന് വിദര്‍ഭയെയും. ഇതില്‍ ജയിച്ചാലും കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതകള്‍ മറ്റുള്ള കളികളുടെ ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ സെമിപ്രവേശനത്തിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ കേരളത്തിന് ഇത്തവണ അടിമുടി അടിപതറി. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ സമനിലയില്‍ പിടിച്ചു. രണ്ടാം മത്സരത്തില്‍ ബംഗാളിനെതിരേയും മൂന്നാം മത്സരത്തില്‍ ഗുജറാത്തിനോടും നാലാം മത്സരത്തില്‍ ഹൈദരാബാദിനോടും തോറ്റു.
നാട്ടിലെ ജയം വഴി ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായാണ് തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലേക്ക് കേരളം മടങ്ങിയെത്തിയത്. ഗ്രൂപ്പിലെ ആദ്യസ്ഥാനക്കാരായ പഞ്ചാബിനെതിരേ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എറിഞ്ഞൊതുക്കി 21 റണ്‍സിന്റെ വിജയവുമായി പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും രാജസ്ഥാനെതിരേ ദയനീയ പരാജയമേറ്റുവാങ്ങി. തോല്‍ക്കാനുറച്ച കളിയാണ് കേരളം കാഴ്ചവെച്ചത്.
കെട്ടുറപ്പുള്ള ബാറ്റിങ് കൂട്ടുകെട്ടുകളില്ലാത്തതാണ് കേരളത്തിന് വിനയായത്. കേരളത്തിന്റെ ടോപ് സ്‌കോറര്‍ ഏഴാമനായി ഇറങ്ങുന്ന സല്‍മാന്‍ നിസാറാണെന്നതില്‍ നിന്നറിയാം ബാറ്റിങ് നിരയിലെ ദാരിദ്യം. ഒന്‍പത് ഇന്നിങ്‌സുകള്‍ കളിച്ച സല്‍മാന്‍ രണ്ട് അര്‍ധസെഞ്ചുറിയടക്കം 306 റണ്‍സ് നേടി. ആറ് മത്സരങ്ങളില്‍ നിന്ന് കേരളത്തിനായി ആകെ പിറന്നത് മൂന്ന് സെഞ്ചുറികള്‍ മാത്രമാണ്. ഉത്തപ്പ (102), സച്ചിന്‍ ബേബി(155), സഞ്ജു(116) എന്നിവരാണ് അവകാശികള്‍.
ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന അതിഥി താരം റോബിന്‍ ഉത്തപ്പയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകാത്തത് കേരളത്തിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം ലഭിച്ചതിനാല്‍ സഞ്ജു വി. സാംസണിന്റെ സേവനവും കേരളത്തിന് നഷ്ടമായി. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കേരളത്തിനായി ബാറ്റേന്തിയത്. ഇക്കാരണത്താല്‍ സന്ദീപ് വാര്യരുടേയും അവസാന മത്സരങ്ങളില്‍ പരുക്കേറ്റ റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി എന്നിവരുടെയും സേവനങ്ങളും കേരളത്തിന് നഷ്ടമായി.
ആറ് മത്സരങ്ങളിലായി കേരളം ആറ് ഓപ്പണിങ് ജോഡികളെയാണ് മാറിമാറി പരീക്ഷിച്ചത്. പക്ഷേ ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് കടന്നത് ഒരേയൊരു തവണ മാത്രമാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ നേടിയ 68 റണ്‍സാണ് കേരളത്തിന്റെ ഓപ്പണിങ് സഖ്യത്തിന്റെ മികച്ച സ്‌കോര്‍. മൂന്നു തവണയാണ് കേരള ഓപ്പണര്‍മാര്‍ പൂജ്യത്തിന് പുറത്തായത്. ആറ് തവണ 10 റണ്‍സ് തികയ്ക്കാനാവാതെയും ഓപ്പണര്‍മാര്‍ പുറത്തായി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെയും പി. രാഹുലിനെയും ഓപ്പണര്‍മാരാക്കിയാണ് ഈ സീസണില്‍ കേരളം കളി തുടങ്ങിയത്. 11 ഇന്നിങ്‌സുകളില്‍ ഒരു തവണപോലും 50 കടക്കാനാവാതെ ജലജ് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഏഴ് ഇന്നിങ്‌സുകളില്‍ ബാറ്റേന്തിയ രാഹുലിന് നേടാനായത് ഒരു അര്‍ധസെഞ്ചുറി മാത്രം. പരാജയ കൂട്ടുകെട്ടിനെ മാറ്റി വിഷ്ണു വിനോദ് -ജലജ് സക്‌സേന സഖ്യത്തെ ഓപ്പണിങ്ങിന് നിയോഗിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുഹമ്മദ് അസ്ഹറുദ്ദീന്‍- ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ- രോഹന്‍ പ്രേം, വിഷ്ണു വിനോദ്-രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം- വിഷ്ണു വിനോദ് സഖ്യങ്ങളെയും മാറിമാറി പരീക്ഷിച്ചെങ്കിലും കോച്ച് ഡേവ് വാട്ട്‌മോറിന് അടിപതറി. അവസാന മൂന്നു കളികളില്‍ കേരളം ഓപ്പണിങ്ങില്‍ പരീക്ഷണം നടത്തിയത് അഞ്ച് തവണയാണ്. എന്നാല്‍ ഇതിലൊരു കൂട്ടുകെട്ടും 20 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാവാതെ പവലിയനിലെത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ആശ്വാസ ജയം നേടാ
നും ഭാഗ്യത്തിന്റെ കളികളിലേക്ക് കണ്ണുനട്ടിരിക്കാനും കോച്ച് ഡേവ് വാട്‌മോര്‍ കടുത്ത തന്ത്രങ്ങള്‍ മെനയേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  3 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  3 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  3 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago