മിഠായിത്തെരുവിലെ അഗ്നിബാധ: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
കോഴിക്കോട്: തീപിടിത്തമുണ്ടായ മിഠായിത്തെരുവിലെ മോഡേണ്‍ തുണിക്കടയില്‍ ഫോറന്‍സിക്, ഇലക്ട്രിക്കല്‍, സിവില്‍ സപ്ലൈസ് വിഭാഗങ്ങള്‍ പരിശോധന നടത്തി.
തീപിടിത്തം സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ യു.വി ജോസ് ആവശ്യപ്പെട്ടു. ടൗണ്‍ സി.ഐ ഐ.എം മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കടകളില്‍ നടക്കുന്ന ഗ്യാസ് ദുരുപയോഗങ്ങളെക്കുറിച്ച് സമഗ്രാന്വേണം നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അബ്ദുള്‍ നാസര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും കെട്ടിട ഉടമ പങ്കജ് ബുലാനി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി കെട്ടിടം വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് നിരവധി ആളുകള്‍ തന്റെ പക്കല്‍ എത്തിയതായും അദ്ദേഹം പറയുന്നു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ മുതല്‍ താലൂക്ക് സപ്ലൈസ് ഓഫിസര്‍ റഷീദ് മുത്തുകണ്ടിയുടെ നേതൃത്വത്തില്‍ മിഠായിത്തെരുവിലെ കടകളില്‍ നടത്തിയ അന്വേഷത്തില്‍ 30 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ഇന്‍സ്പെക്ടര്‍മാരായ ഡി.എസ് സത്യജിത്ത്,അബ്ദുല്‍ഖാദര്‍, ദീപ്തി, ലളിത, വിനോദ്, സുഷമ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."