ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയ ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ തുടരണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ കിരാത നിയമത്തിനെതിരേ ആബാല വൃദ്ധം ജനങ്ങൾ തെരുവിൽ നിലയുറപ്പിച്ചിരിക്കുന്നു. ഭരണ ഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നൽകിയ 144 ഓളം ഹരജികളിൽ വിവാദ നിയമത്തിനുമേൽ സ്റ്റേ ഇല്ലെന്നു പറഞ്ഞു നാലാഴ്ചത്തോക്ക് നീട്ടിവെച്ച സുപ്രീം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണ്.
നാട്ടിൽ നടക്കുന്ന സമാധാനപരവും ശക്തവുമായ പ്രക്ഷോഭങ്ങൾക്ക് സ്റ്റേറ്റ് കമ്മിറ്റി ഐക്യധാർഡ്യം പ്രഖ്യാപിച്ചു. യോഗത്തിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റായി നാസർ ഒടുങ്ങാടിനെയും, സെക്രട്ടറിയായി മൻസൂർ എടക്കാടിനെയും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുബാറക് വസീം ഉടുപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുബാറക് ഫറോക് സ്വാഗതവും സെക്രട്ടറി അൻസാർ കോട്ടായം നന്ദിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."