HOME
DETAILS

മതിലില്‍ ഉറച്ച് ട്രംപ്; മാനുഷിക പരിഗണനവച്ച് ഫണ്ട് നല്‍കണം

  
backup
January 09 2019 | 21:01 PM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%ae

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിനുള്ള ആവശ്യത്തില്‍ ഉറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസില്‍ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് ഫണ്ട് ആവശ്യപ്പെട്ടത്.
സുരക്ഷയ്ക്കുവേണ്ടിയും മാനുഷിക പരിഗണനവച്ചും ഫണ്ട് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 'ഇത് തെറ്റിനും ശരിയ്ക്കും ഇടയിലുള്ള ഒരു തെരഞ്ഞെടുക്കലാണ്. അമേരിക്കന്‍ പൗരന്മാരോടുള്ള കടമ നമ്മള്‍ നിറവേറ്റിയോ എന്നതുമായി ബന്ധപ്പെട്ട വിഷയമാണിത്.'ഒരു തടസം കൊണ്ടുവരികയെന്നത് അധാര്‍മികമാണെന്ന് ചിലര്‍ നിര്‍ദേശിച്ചു. പിന്നെ എന്തിനാണ് ധനികരായ രാഷ്ട്രീയക്കാര്‍ വീടിനുചുറ്റും ചുവരുകളും ഗെയ്റ്റുകളും നിര്‍മിക്കുന്നത്? പുറത്തുള്ള ആളുകളോടുള്ള വിദ്വേഷം കൊണ്ടല്ല അവര്‍ മതിലുകള്‍ നിര്‍മിക്കുന്നത്. മറിച്ച് അകത്തുള്ളവരോടുള്ള ഇഷ്ടംകൊണ്ടാണ്. രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യാതെ കൂടുതല്‍ നിരപരാധികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഏറ്റവും അധാര്‍മ്മികം' - ട്രംപ് പറഞ്ഞു.
എട്ടു മിനുട്ട് നീണ്ട പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഭാഗിക സ്തംഭനത്തില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയെ അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജനായ പൊലിസുകാരന്റെ കൊലപാതകം ഉയര്‍ത്തിപ്പിടിച്ചു മതില്‍ നിര്‍മാണ ആവശ്യം അദ്ദേഹം ഉന്നയിച്ചു.
കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട കോര്‍പറല്‍ റോണില്‍ റോണ്‍ സിങ് (33) എന്ന പൊലിസ് ഉദ്യോഗസ്ഥന്റെ മരണമാണു ട്രംപ് പരാമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരനായ മെകിസ്‌ക്കോ സ്വദേശി ഗുസ്താവോ പെരെസ് അരിയാഗ എന്നയാളാണു സിങ്ങിനെ വെടിവച്ചത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരില്‍നിന്നു സംരക്ഷിക്കാന്‍ 5.7 ബില്യന്‍ ഡോളര്‍ ചെലവിട്ടു മതില്‍ നിര്‍മിക്കണമെന്നാണു ട്രംപിന്റെ നിലപാട്.
'ക്രിസ്മസ് പിറ്റേന്നുണ്ടായ സംഭവം അമേരിക്കയുടെ ഹൃദയം തകര്‍ത്തു. അനധികൃത കുടിയേറ്റക്കാരനായ പരദേശി രക്തം മരവിക്കുന്ന രീതിയിലാണു നമ്മുടെ പൊലിസ് ഓഫിസറെ കൊലപ്പെടുത്തിയത്.
കൊലയാളി അതിര്‍ത്തി കടന്നു വന്നിട്ടു അധിക സമയമായിരുന്നില്ല. അമേരിക്കന്‍ വീരപുരുഷന്റെ ജീവന്‍ കവര്‍ന്നെടുത്ത ഒരാള്‍ക്ക് ഈ രാജ്യത്തു ജീവിക്കാന്‍ യാതൊരു അവകാശവുമില്ല' - ട്രംപ് ചൂണ്ടിക്കാട്ടി.
ഇതുള്‍പ്പെടെ കുടിയേറ്റക്കാര്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ എടുത്തു പറഞ്ഞാണു മതിലിന്റെ ആവശ്യകത ട്രംപ് ഉറപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago