ഉന്നതവിദ്യാഭ്യാസരംഗത്ത് യോഗ്യത മാനദണ്ഡമാകണം: മന്ത്രി
തിരൂര്‍: ഉന്നതവിദ്യാഭ്യാസരംഗത്തെ നിയമനങ്ങളില്‍ യോഗ്യത മാത്രം മാനദണ്ഡമാക്കണമെന്ന് ഗ്രാമവികസനവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. മലയാളസര്‍വകലാശാലയില്‍ നിര്‍മിക്കുന്ന ലൈബ്രറി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാപ്തിയുള്ളവര്‍ ഉണ്ടായിരിക്കെ മറ്റു പരിഗണനകള്‍ മാനദണ്ഡങ്ങളാക്കി സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുമ്പോഴാണ് വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടാകുന്നത്. യോഗ്യതയ്ക്കു മുന്നില്‍ പണവും ജാതിയും പാര്‍ട്ടിയുമൊന്നും കടന്നുവരാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത് കേരളം മുന്നോട്ടുപോയെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇനിയും മുന്നേറണമെന്നും മന്ത്രി പറഞ്ഞു.
സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നീസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നസറുള്ള, വാര്‍ഡ് അംഗം നൂര്‍ജഹാന്‍, പ്രൊഫ. എം. ശ്രീനാഥന്‍, പി. ജയരാജന്‍, എ.കെ വിനീഷ് സംസാരിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സ്വാഗതവും രജിസ്ട്രാര്‍ കെ.എം ഭരതന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."