HOME
DETAILS
MAL
മുത്വലാഖ് ബില്‍ വീണ്ടും ഓര്‍ഡിനന്‍സായി ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം
backup
January 10 2019 | 16:01 PM
ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ ഓര്‍ഡിനന്‍സായി വീണ്ടും ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ രാജ്യസഭയില്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാസാക്കാന്‍ കേന്ദ്രത്തിനായിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. അതിന്റെ കാലാവധി ഈ മാസം 22ന് അവസാനിക്കും.
ഇതേത്തുടര്‍ന്ന് വീണ്ടും അവതരിപ്പിച്ച രണ്ടാം മുത്വലാഖ് ബില്‍ ലോക്സഭ കടന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാനായില്ല. ഇതിനാലാണ് രണ്ടാം ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്ന് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേ, സര്‍ക്കാരിന് മുന്‍പിലുള്ള മുഴുവന്‍ ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."