ബഹ്‌റൈന്‍ കെ.എം.സി.സി 40ാം വാര്‍ഷികം; ചിത്രരചനാ മത്സരം വെള്ളിയാഴ്ച മനാമയില്‍
ഉബൈദുല്ല റഹ്മാനി
മനാമ: 'സമര്‍പ്പിത സംഘബോധത്തിന്റെ നാല്‍പതാണ്ട്' എന്ന പ്രമേയത്തില്‍ ജനുവരി 25ന് മനാമ അല്‍ രാജ സ്‌കൂളില്‍ നടക്കുന്ന ബഹ്‌റൈന്‍ കെ.എം.സി.സി നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇതില്‍ കുട്ടികള്‍ക്കുള്ള ചിത്ര രചനാ മത്സരം ജനുവരി 11ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് മനാമ കെ സിറ്റി ബിസിനസ്സ് സെന്ററില്‍ നടക്കും.
7 വയസ്സുമുതല്‍ 10 വയസ്സ് വരെ സബ് ജൂനിയര്‍ വിഭാഗത്തിലും 11 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരെ ജൂനിയര്‍ വിഭാഗത്തിലുമുള്‍പ്പെടുത്തിയാണ് മത്സരം. പ്രവേശനം സൗജന്യമാണ്. ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്‍ക്ക് +973 3329 2010 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇത് കൂടാതെ, അടുത്ത ദിവസങ്ങളില്‍ ആറ് ഏരിയകളിലായി പ്രമേയ വിശദീകരണ കോര്‍ണര്‍ സമ്മേളനങ്ങളും സംഘടിപ്പിക്കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.
പബ്ലിസിറ്റി ഭാരവാഹികളുടെ യോഗത്തില്‍ ശിഹാബ് ചാപ്പനങ്ങാടി, പി കെ ഇസ്ഹാഖ്, ഇബ്രാഹീം ഹസ്സന്‍ പുറക്കാട്ടിരി, അഷ്‌റഫ് അഴിയൂര്‍, ആവള അഹമദ് , മുനീര്‍ ഒഞ്ചിയം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."