'സാമ്പത്തിക സംവരണം സവര്‍ണാധിപത്യം നിലനിര്‍ത്താന്‍'
ഇരിട്ടി: മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെയും അതിനു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും തീരുമാനം സര്‍വമേഖലകളിലും സവര്‍ണ സര്‍വാധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് വിപ്ലവ ജനകീയ മുന്നണി ജില്ലാകമ്മിറ്റി.
സംവരണം എന്നതു സാമൂഹ്യ രാഷ്ട്രീയ ഭരണരംഗത്ത് പുറംതള്ളപ്പെട്ടുപോയ ആദിവാസി, ദലിത്, മുസ്‌ലിം ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തുവാന്‍ വേണ്ടിയുള്ളതാണ്. അതിനു സാമ്പത്തികം ഒരു ഘടകമേ ആയിരുന്നില്ല. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണമല്ല വേണ്ടത്, മറിച്ച് അവര്‍ക്കു സാമ്പത്തികമായി സാഹയം ചെയ്യുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്.
മുഖ്യമന്ത്രിയെ പോലും ചെത്തുകാരനെന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിക്കുന്ന കാലത്താണു സി.പി.എം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതെന്നും ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടി. ലുകുമാന്‍ പള്ളിക്കണ്ടി അധ്യക്ഷനായി. കേളോത്ത് അബ്ദുല്ല, കെ. അനീഷ്, എം. രാജേഷ്, എം. സജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."