HOME
DETAILS

കൊറോണ: ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

  
backup
January 28 2020 | 04:01 AM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%ad%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊറോണ വൈറസ് ബാധയില്‍ കേരളം ഭയപ്പെടേണ്ടതില്ലെന്നു മന്ത്രി കെ.കെ ശൈലജ. ഇതുവരെ കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ചൈനയില്‍നിന്നു 436 പേര്‍ കേരളത്തിലെത്തി. ഇതില്‍ രോഗലക്ഷണം പ്രകടിപ്പിച്ച അഞ്ചുപേരെ ഐസോലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്കായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചു. 431 പേര്‍ വീടുകളിലാണു നിരീക്ഷണത്തിലുള്ളത്. വൈറസ് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും മന്ത്രിക്കൊപ്പം പങ്കുചേര്‍ന്നു. വൈറസ് ബാധ തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലകളിലെ ടീമുകള്‍ ആരോഗ്യ സെക്രട്ടറി ഏകോപിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കും. രോഗബാധിത രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കു വരുന്നവരെ നിരീക്ഷിക്കും. ചൈനയിലേക്കുപോയ വിദ്യാര്‍ഥികളെയും വിനോദസഞ്ചാരികളെയും കണ്ടെത്തി ബോധവത്കരണം നടത്തും. ചൈനയില്‍നിന്നു തിരിച്ചുവരുന്നവര്‍ അതാത് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഓഫിസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. ലക്ഷണമുള്ളവര്‍ക്കു ചികിത്സ നല്‍കും. സംശയമുള്ളവരെ 28 ദിവസം നിരീക്ഷിക്കും.
എല്ലാദിവസവും വൈകിട്ട് സ്ഥിതിഗിതികള്‍ വിലിയിരുത്തും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കു ആരോഗ്യവകുപ്പ് മാര്‍ഗംനിര്‍ദേശം നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ക്കും ബോധവത്കരണം നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.

അണുബാധയുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ ശ്രദ്ധിക്കാന്‍


കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലെത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം.
വൈദ്യസഹായത്തിനായി മാത്രമേ വീടുവിട്ട് പുറത്തുപോകാന്‍ പാടുള്ളൂ. ഫോണ്‍: 0471 2552056. വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയണം. പാത്രങ്ങള്‍ കപ്പ്, ബെഡ്ഷീറ്റ് തുടങ്ങിയ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി തുടങ്ങിയ ബ്ലീച്ചിങ് ലായനി (ഒരുലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീ സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി തുടങ്ങിയവ കൊണ്ട് വായയും മൂക്കും മറയ്ക്കണം. ഇവ അണു വിമുക്തമാക്കണം. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. സന്ദര്‍ശകരെ അനുവദിക്കരുത്. പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്കു പോകണം. പൊതുവാഹനങ്ങള്‍ യാത്രയ്ക്ക് ഒഴിവാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago