വ്രതം സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കും: പി.കെ.പി ഉസ്താദ്
കണ്ണൂര്‍: സര്‍വശക്തനായ രക്ഷിതാവും സൃഷ്ടികളായ മനുഷ്യരും തമ്മിലുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാകുന്ന ആരാധനയാണു റമദാന്‍ വ്രതമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് സഹചാരി ജില്ലാകമ്മിറ്റി പൊലിസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധ്യനായ അല്ലാഹുവിനു മുന്നില്‍ മനസാ വാചാ കര്‍മണാ ചെയ്യുന്ന സമര്‍പ്പണമാണു റമദാന്‍ വ്രതം. കേവലം പട്ടിണി കടിക്കുന്നതിനപ്പുറം ആരാധനകള്‍ കൊണ്ടും വിജ്ഞാന സമ്പാദനം കൊണ്ടും റമദാന്‍ രാപ്പകലുകളെ ധന്യമാക്കണം. അതുല്യമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കണ്ണൂരിലെ ജനങ്ങള്‍ക്കുവേണ്ടി വിജ്ഞാന സദസ് സംഘടിപ്പിച്ച സഹചാരിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ പറഞ്ഞു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി.
ഡെപ്യൂട്ടി മേയര്‍ സി സമീര്‍ മുഖ്യാതിഥിയായി. പ്രഭാഷണ സി.ഡി ഹനീഫ ഏഴാംമൈലിനു നല്‍കി അഷ്‌റഫ് ബാംഗാളിമൊഹല്ല പ്രകാശനം ചെയ്തു. സി.ഡി കിറ്റ് വിതരണം കെ.പി മുഹമ്മദ് ഓടക്കാടിനു നല്‍കി എസ്.കെ ഹംസ ഹാജി നിര്‍വഹിച്ചു.
അഹ്മദ് തേര്‍ളായി, പാലത്തായി മൊയ്തു ഹാജി, അബ്ദുല്‍ലത്തീഫ് പന്നിയൂര്‍, ജുനൈദ് ചാലാട്, അബ്ദുല്ല ദാരിമി കൊട്ടില, ഷഹീര്‍ പാപ്പിനിശ്ശേരി, സത്താര്‍ വളക്കൈ, ടി.എച്ച് ഷൗക്കത്തലി മൗലവി സംബന്ധിച്ചു. മഹറൂഫ് മട്ടന്നൂര്‍ സ്വാഗതവും ഗഫൂര്‍ ബാഖവി നന്ദിയും പറഞ്ഞു.
ഇന്നത്തെ പ്രഭാഷണ പരിപാടി രാവിലെ ഒന്‍പതിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. പ്രഭാഷണ പരമ്പര 19നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."