എന്‍.ജി.ഒ യൂനിയന്‍: ജില്ലാ സമ്മേളനം
കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കി നവകേരളം പടുത്തുയര്‍ത്താന്‍ ജനകീയാസൂത്രണ പരിപാടിയില്‍ പങ്കാളികളാകാന്‍ കേരള എന്‍.ജി.ഒ യൂനിയന്‍ 37-ാം ജില്ലാ സമ്മേളനം ജീവനക്കാരോടഭ്യര്ഥിച്ചു. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പങ്കാളികളാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കല്‍പ്പറ്റ നഗരസഭ ടൗണ്‍ ഹാളില്‍ പ്രസിഡന്റ് ടി.കെ അബ്ദുള്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കെ ആനന്ദന് റിപ്പോര്‍ട്ടും ട്രഷറര്‍ പി സന്തോഷ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എസ് രാജേഷ് കുമാര്‍, ലീലാമണി, സി.എം മിനി, ഇ പ്രശാന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി ബേബി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എന്‍ വിജയകുമാര്‍, കേന്ദ്ര കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി.പി ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ മോഹനന് സംസാരിച്ചു. സെക്രട്ടറി കെ ആനന്ദന് സ്വാഗതവും ജോ.സെക്രട്ടറി എ.കെ രാജേഷ് നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 11ന് ഡോ. കെ.എന്‍ ഗണേഷ് മുഖ്യപ്രഭാഷണം നടത്തും. സുഹൃത് സമ്മേളനം.സി.ഐ.ടി.യു ജില്ലാ ജന.സെക്രട്ടറി കെ.വി മോഹനന് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ജീവനക്കാരുടെ പ്രകടനത്തോടെ സമ്മേളന നടപടികള്‍ സമാപിക്കും. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ ഭാരവാഹികളായി ടി.കെ അബ്ദുള്‍ ഗഫൂര്‍ (പ്രസി), എന്‍ ഗീത, വി വേണുഗോപാല്‍ (വൈ.പ്രസി), കെ ആനന്ദന് (സെക്ര), പി.കെ അനൂപ്, എ.കെ രാജേഷ് (ജോ.സെക്ര), പി സന്തോഷ്കുമാര്‍ (ട്രഷ), കെ സൈനബ, വി.ജെ ഷാജി, പി.എം ഇബ്റാഹിം, കെ.എം നവാസ്, ബി സുധ, ടി.കെ സുരേഷ് (സെക്രട്ടേറിയേറ്റ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."