HOME
DETAILS
MAL
സഊദി പെണ്‍കുട്ടിയെ സ്വീകരിക്കാമെന്ന് കാനഡയും ആസ്ത്രേലിയയും
backup
January 11 2019 | 20:01 PM
ബാങ്കോക്ക്: വിവിധ വിദേശരാജ്യങ്ങളില്‍ അഭയം തേടി തായ്ലന്ഡിലേക്കു കടന്ന സഊദി പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് ആസ്ത്രേലിയയും കാനഡയും. ഇതുമായി ബന്ധപ്പെട്ട് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ സംസാരിച്ചതായാണു വിവരം. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ സുവര്‍ണഭൂമി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു നാട്ടിലേക്കു കയറ്റിയയക്കാനുള്ള അധികൃതരുടെ നീക്കം തടഞ്ഞ പതിനെട്ടുകാരിയായ റഹാഫ് മുഹമ്മദ് അല്‍ ഖുനൂന് നിലവില്‍ അഭയാര്‍ഥി ഏജന്‍സിയുടെ സുരക്ഷയിലാണുള്ളത്.
അതിനിടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ റഹാഫിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."