ഞാന്‍ അദൃശ്യ
അദൃശ്യയാകണമെനിക്ക്.
അഴിമതിയുടെ അന്ധകാരം വീണ
അധികാരവഗര്ത്തിന്റെ ഇടനാഴിയിലൂടെ
അദൃശ്യയായി നടക്കണം.
കൈയിലൊരു കാമറയും വേണം
അനീതിയുടെ അഴിഞ്ഞാട്ടം മുഴുവന്‍
പൊതുജനത്തെ കാട്ടണം.
കണ്ണുകെട്ടിയ നീതിദേവത
കാണാതെപോയ സത്യങ്ങള്‍
പുറം ലോകത്തെത്തിക്കണം.
അതിര്‍ത്തിയിലെ ചോരവീഴുന്ന വഴിയിലൂടെ
തോക്കുമേന്തി നടക്കണം.
ഭീകരവാദം വിളംബരം ചെയ്യുന്നവര്‍ക്കുമേല്‍
തുരുതുരെ വെടിയുതിര്‍ക്കണം
കൈത്താങ്ങായി നില്‍ക്കണം
ഭാരതത്തിന് കാവല്ഭടന്മാരോടൊപ്പം
വാളുമായ്
ഇരുളിന് മറവിലേക്കിറങ്ങണം.
അമ്മപെങ്ങന്മാരുടെ മാനം കാക്കാനായി
ഗോവിന്ദച്ചാമിമാരുടെ ശിരച്ഛേദം ചെയ്യണം.
അദൃശ്യ വാഹനത്തില്‍
തെരുവിലൂടെ യാത്ര ചെയ്യണം.
തെരുവുനായ്ക്കളെ പിടിച്ചുകെട്ടണം
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍
എല്ലായിടത്തുമെത്തണം.
ആരോരുമില്ലാത്തവരെ തുണച്ചീടുവാന്‍
ആരുമെന്നെ കാണണ്ട, അറിയണ്ട
അരൂപിയാണല്ലോ ഞാന്‍...
ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളെന്നാലും
ഒരു ദിനം യാഥാര്ഥ്യമായീടുകില്
ദൈവമേ! ഞാനെത്ര ധന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."