'തീവ്രവാദിയോ രാജ്യസ്നേഹിയോ എന്ന് ഡല്‍ഹി തീരുമാനിക്കട്ടെ'- പര്‍വേശ് വര്‍മയുടെ വിദ്വേഷ പരാമര്‍ശത്തിന് മറുപടിയുമായി കെജ്രിവാള്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി പര്‍വേശ് വര്‍മയുടെ തീവ്രവാദി പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
'ഞാന്‍ തീവ്രവാദിയല്ല. എങ്ങനെയാണ് ഞാാന്‍ തീവ്രവാദിയാകുന്നത്. ഞാന്‍ മരുന്നുകള്‍ ഒരുക്കി. ആവശ്യക്കാര്‍ക്കു വേണ്ടതെല്ലാം ചെയ്തു. ഞാന്‍ എന്നെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. രാജ്യത്തിനു വേണ്ടി ജീവന് നല്‍കാനും തയ്യാറാണ്'- അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു ഡയബറ്റിക്സ് രോഗിയാണ്. ദിവസം നാലു തവണ ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. രാഷ്ട3ീയത്തില് ഇറങ്ങരുതെന്നാണ് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത്. ഞാന്‍ ജീവിച്ചിരിക്കില്ലെന്നു വരെ അവര്‍ പറഞ്ഞു'- അഴിമതിക്കെതിരായ തന്റെ നീണ്ട നാളത്തെ യുദ്ധം ഓര്‍ത്തെടുത്ത് കെജ്രിവാള് പറഞ്ഞു. രാജ്യത്തിനായി താന്‍ തൊഴിലുപേക്ഷിച്ചെന്നും ഏതെങ്കിലും തീവ്രവാദി ഇങ്ങനെയൊക്കെ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. തീരുമാനം #ല്‍ഹിക്കു വിടുകയാണെന്നും അവരു
ടെ മകനോ സഹോദരനോ അതല്ല തീവ്രവാദിയോ താനെന്ന കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലായിരുന്നു പര്‍വേശ് വര്‍മയുടെ തീവ്രവാദി പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."