വിവര സാങ്കതിക വിദ്യ പ്രദര്‍ശനം വ്യവസായ സംരംഭകര്‍ക്കു പ്രചോദനമാവും
ദോഹ: നാലാമത് വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ ക്വിറ്റ്‌കോം വ്യവസായ സംരംഭകര്‍ക്കും ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കും വലിയ സാധ്യതകള്‍ നല്‍കുമെന്ന് ഗതാഗത, ആശയവിനിമയ മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനവും സമ്മേളനവും നടക്കുന്നത്. വ്യവസായ സംരംഭകത്വം, നവീനത, അറിവ് തുടങ്ങിയ മേഖലകള്‍ക്കാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രാലയത്തിലെ ഡിജിറ്റല്‍ സൊസൈറ്റി ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി രീം അല്‍ മന്‍സൂരി പറഞ്ഞു.
'ഖത്തര്‍ സമാര്‍ട്ടര്‍ ഭാവിയിലേക്ക്' എന്ന പ്രമേയത്തിലാണ് ഇത്തവണ പ്രദര്‍ശനം. ഗതാഗതം, പരിസ്ഥിതി, ആരോഗ്യം, കായികം, ലൊജിസ്റ്റിക് എന്നീ അഞ്ചു മേഖലകളില്‍ സ്മാര്‍ട്ട് പദ്ധതികളില്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനം. ഈ രംഗത്തെ സ്ഥാപനങ്ങള്‍ തങ്ങളുടെ ദീര്‍ഘകാല ഹ്രസ്വാകാല ലക്ഷ്യങ്ങളും ഇതിനകം നേടിയെടുത്ത പദ്ധതികളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
.
സാങ്കേതിക വിദ്യാ രംഗത്തെ ചെറുകിട സംരഭങ്ങളെ പ്രോത്സാഹപ്പിക്കുന്നതിനും മേളയില്‍ അവസരമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."