സ്പെഷല്‍ സ്കൂളുകളോട് അവഗണന: അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
കണ്ണൂര്‍: സംസ്ഥാനത്തെ സ്പെഷല്‍ സ്കൂളുകളോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്പെഷല്‍ സ്കൂളുകള്‍ക്ക് തുച്ഛമായ ആനുകൂല്യം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് അധ്യാപകരുടെ പരാതി. ഓരോവര്‍ഷവും ശമ്പളം പുതുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സ്കൂള്‍ മാനേജ്മെന്റുകള്‍, രക്ഷാകര്ത്താക്കള്, അധ്യാപക അധ്യാപകേതര ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 17ന് എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ധര്‍ണ നടത്തും.
സ്പെഷല്‍ സ്കൂളുകളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ജയരാജ് കമ്മിഷന് ശുപാര്‍ശ ചെയ്ത 84 കോടി രൂപയുടെ പാക്കേജ് ഈ അധ്യയനവര്‍ഷം നടപ്പാക്കുക, അധ്യാപക അധ്യാപകേതര ജീവനക്കാര്‍ക്ക് തുല്യവേതനം നല്കാന് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."