HOME
DETAILS

കോടികള്‍ മുടക്കുമ്പോഴും സ്പിന്നിങ് മില്ലുകള്‍ ലേ ഓഫിലേക്ക്

  
backup
January 12 2019 | 20:01 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82

ബാസിത് ഹസന്‍#


തൊടുപുഴ: നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുമ്പോഴും സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിങ് മില്ലുകള്‍ ലേ ഓഫിലേക്ക്. അസംസ്‌കൃത വസ്തുവായ പരുത്തി വാങ്ങാന്‍ പണം ഇല്ലെന്ന പേരില്‍ കോട്ടയം പ്രിയദര്‍ശനി സ്പിന്നിങ് മില്‍ 15ന് അനിശ്ചിത കാലത്തേക്ക് അടക്കും.
ഇതുസംബന്ധിച്ചുള്ള നോട്ടിസ് ഇന്നലെ കമ്പനി മാനേജര്‍ പുറത്തിറക്കി. കൊല്ലം സ്പിന്നിങ് മില്‍ അഞ്ചു മാസമായി അടച്ചിട്ടിരിക്കുകയാണ്. എട്ട് സ്പിന്നിങ് മില്ലുകള്‍ അസംസ്‌കൃത വസ്തുവിന്റെ കുറവ് മൂലം 50 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സ്പിന്നിങ് മില്ലുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ അടിയന്തര സഹായമായി 21 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കോട്ടയം സ്പിന്നിങ് മില്ലിന് മാത്രം ആറുമാസത്തിനിടെ സര്‍ക്കാര്‍ 2.57 കോടി രൂപാ ചെലവഴിച്ചതാണ്. സംസ്ഥാനത്ത് അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന കോട്ടയം പ്രിയദര്‍ശനി സ്പിന്നിങ് മില്ലാണ് ചൊവ്വാഴ്ച അടച്ചുപൂട്ടുന്നത്. ഇതോടെ 250 ഓളം ജീവനക്കാര്‍ വഴിയാധാരമാകും.
മില്‍ മാനേജിങ് ഡയരക്ടര്‍മാരുടെ അഴിമതിയും ധൂര്‍ത്തുമാണ് സ്പിന്നിങ് മില്ലുകളെ ഒരോ വര്‍ഷവും വലിയ നഷ്ടത്തിലേക്ക് തള്ളിവിടുന്നത്. 15 സ്പിന്നിങ് മില്ലുകളുടെ മാനേജിങ് ഡയരക്ടടര്‍ അഥവാ ചീഫ് എക്‌സിക്യുട്ടീവ് ഭരണം ആറ് പേരുടെ കൈവശമാണ്. ഈ ആറ് പേര്‍ക്കെതിരേയും നിലവില്‍ വിവിധ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ജി.എംഎം.ഡി തസ്തികയില്‍ ഇരിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി 2016 ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ 15 മില്ലുകളുടെ ഭരണം നിയന്ത്രിക്കുന്ന ആറ് പേരും വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല.
മെഷിനറി വാങ്ങുന്നതിലും വ്യാപക അഴിമതി നടക്കുന്നുണ്ട്. ഉയര്‍ന്ന കമ്മിഷന്‍ ലഭിക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ മെഷിനറികള്‍ വാങ്ങല്‍ പതിവാണ്. പി.ഡബ്ല്യു.ഡി യില്‍നിന്ന് അനുമതി വാങ്ങാതെയാണ് മിക്ക മില്ലുകളും വികസന പ്രവര്‍ത്തനത്തിനായുള്ള സിവില്‍ വര്‍ക്കുകള്‍ ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago