HOME
DETAILS

ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണം

  
backup
January 12 2019 | 20:01 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d

 

കോഴിക്കോട്: ദ്വിരാഷ്ട്ര ഉടമ്പടി ലംഘനത്തെ തുടര്‍ന്ന് 150 മലയാളികളടക്കം 200 ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരുടെ മോചനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ഖത്തര്‍ എന്റര്‍പ്രണേഴ്‌സ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഖത്തറില്‍ നിക്ഷേപം നടത്തുകയും വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന 200 ഓളം ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലുകളില്‍ കഴിയുന്നത്.


1999 ഏപ്രില്‍ മാസത്തിലെ ഖത്തര്‍ അമീറിന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഖത്തര്‍ സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമപരമായ കാര്യങ്ങള്‍ ലളിതമാക്കാന്‍ 'ദ റസിപ്രോക്കര്‍ പ്രമോഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്' എന്ന പേരില്‍ ഉടമ്പടി ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം ഖത്തറില്‍ നിക്ഷേപം നടത്തി ബിസിനസില്‍ ഏര്‍പ്പെടുന്ന ഇന്ത്യക്കാരുടെ കേസുകള്‍ തര്‍ക്കപരിഹാര വേദിക്ക് വിടുകയായിരുന്നു വേണ്ടത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തരം കേസുകള്‍ ക്രിമിനല്‍ കുറ്റമായി കണക്കിലെടുത്ത് നിക്ഷേപകരെ ജയിലില്‍ അടക്കുകയാണ് ചെയ്യുന്നത്. ഇത് ഈ കരാറിന്റെ ലംഘനമാണെന്നും ഇവര്‍ പറയുന്നു. ജയിലില്‍ അകപ്പെട്ടവരുടെ ഖത്തറിലുള്ള ആസ്തികള്‍ ഉപയോഗപ്പെടുത്തി അവരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിച്ച് നാട്ടിലേക്ക് മടങ്ങിവരാനുള്ള സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഖത്തറിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രജീഷ് തിരുത്തിയില്‍, ഫയാസ് കുതിരവട്ടം, പി. മോഹനന്‍, സന്തോഷ് പൂവ്വാട്ട്പറമ്പ്, എം.കെ ജനാര്‍ദനന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago