എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ; നാദാപുരത്ത് ചരിത്രമെഴുതി മദീന പാഷന്‍
നാദാപുരം: ഹുദൈബിയ്യ നഗരിയില്‍ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീന പാഷന് പരിസമാപ്തി. ആദര്‍ശവും അറിവും ആലോചനയും നിറഞ്ഞുനിന്ന ത്രിദിന സംഗമം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
മദീനയിലെ പ്രവാചക കൈവഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അഹ്‌ലുസുന്നയുടെ നിത്യപ്രസക്തി ആത്മാവില്‍ ആവാഹിച്ചെടുത്താണ് ഓരോ പ്രവര്‍ത്തകനും നാദാപുരം ഹുദൈബിയയോട് യാത്രാമൊഴി ചൊല്ലിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
സയ്യിദ് ഹാഷിം തങ്ങള്‍ സ്മരണിക പ്രകാശനവും ഉപഹാര സമര്‍പ്പണവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി.എസ്.കെ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായ്, സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, സയ്യിദ് ടി.പി സി തങ്ങള്‍, എസ്.പി.എം തങ്ങള്‍, സി.എച്ച് മഹ്മൂദ് സഅദി, കെ.എന്‍ എസ് മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട്, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, ടി.വി.സി സമദ് ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി, അഹമദ് ബാഖവി, ടി.എം.വി അബ്ദുല്‍ ഹമീദ്, പി.പി അഷ്‌റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, റാഷിദ് അശ്അരി, അലി മാസ്റ്റര്‍ വാണിമേല്‍, അസൈനാര്‍ ഫൈസി, പാലത്തായി മൊയ്തു ഹാജി, ഫൈസല്‍ ഫൈസി മടവൂര്‍, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്‌ലാജ് താമരശേരി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ആര്‍.വി സലാം,അലി അക്ബര്‍ മുക്കം, റാഷിദ് ദാരിമി, റിയാസ് മാസ്റ്റര്‍, സലാം ഫറോക്ക്, ജാബിര്‍ കൈതപ്പൊയില്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."