HOME
DETAILS
MAL
സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും: മന്ത്രി രവീന്ദ്രനാഥ്
backup
February 27 2017 | 02:02 AM
കോട്ടക്കല്‍: കേരളത്തിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കോട്ടക്കലില്‍ നടന്ന കേരളാ നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്ഗനൈസേഷന് ആറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലധനവും കമ്പോളവും കോര്‍പറേറ്റുകളുമാണ് വിദ്യാഭ്യാസം നിയന്ത്രിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണം എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജേക്കബ് സി. നൈനാന് അധ്യക്ഷനായി. ഇ.എന്‍ മോഹന്‍ദാസ്, പി.പി വാസുദേവന്‍, സുനില്‍ പി. നായര്‍ സംസാരിച്ചു. സുഹൃദ് സമ്മേളനം വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്‍ മജീദ്, കെ. സുബ്രഹ്മണ്യന്, കെ. ശിവശങ്കരന്, എന്‍. പുഷ്പരാജന്‍, എസ്.എസ് ദീപു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."