കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് യൂനിറ്റിന് അനുമതി നല്‍കുന്നില്ലെന്ന് സംരംഭകര്‍
കൊച്ചി: പ്രകൃതിദത്തമായ സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മിക്കുന്ന കംപോസ്റ്റബിള്‍ ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിര്‍മിക്കുന്ന യൂനിറ്റിന് അനുമതി നല്‍കുന്നില്ലെന്ന് സംരംഭകര്‍.
കണ്ണൂരിലെ കൂത്തുപറമ്പ് വലിയ വെളിച്ചത്തുള്ള നാച്ച്വറല്‍ ഗ്രീന്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് അനുമതി നിഷേധിക്കുന്നതെന്ന് സംരംഭകര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലൂക്രോ പ്ലാസ്റ്റി സൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കേരളത്തിലെ അംഗീകൃത വിതരണക്കാരായി 2017ലാണ് സ്ഥാപനം തുടങ്ങുന്നത്. പ്ലാസ്റ്റിക് നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നുകേട്ടാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയത്.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ആന്‍ഡ് എന്‍ജിനീയറിങ് ടെക്നോളജിയില്‍നിന്ന് ഐ.എസ്.ഒ ലഭിച്ചിട്ടുള്ള ഈ ഉല്പന്നം പ്രകൃതിക്ക് യാതൊരു ദോഷവും വരുത്തുന്നില്ലെന്ന് സംരംഭകര്‍ പറഞ്ഞു.
ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."