വളര്‍ന്ന് വരുന്ന യുവജനത നാടിന് കരുത്താകണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്: സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നിലനിര്‍ത്താന്‍, വളര്‍ന്ന് വരുന്ന യുവജനത നാടിന് കരുത്താകണമെന്ന് ജല വിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചെമ്പൈ സംഗീത കോളേജ് ഓഡിറ്റോറിയത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ യുവജനവാരാചരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും കടന്നു കയറ്റം യുവജനതയെ എങ്ങനെ ബാധിക്കുന്നുണ്ടെന്നും നൂതന വിദ്യാഭ്യാസ മേഖലയില്‍ ജോലി സാധ്യതയുണ്ടോ എന്നും ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നാടിനെ മുന്നോട്ട് നയിക്കാന്‍ വളര്‍ന്നു വരുന്ന യുവജനതയ്ക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. നല്ല ആശയങ്ങളിലൂടെ മികച്ച ലക്ഷ്യം കണ്ടെത്തി നാടിന്റെ പുരോഗതിക്കായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ യുവജനതയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല മത്സര വിജയികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ എം.ബി.രാജേഷ് എം.പി വിതരണം ചെയ്തു. ജില്ലാതല വോളിബോള്‍ മത്സര വിജയികള്‍ക്കുള്ള ട്രോഫികള്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ യൂത്ത്് കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാര്‍, റ്റി.വിഷ്ണുപ്രസാദ്, എന്‍.കര്‍പ്പകം, കെ.വിനോദ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."