വാടാനക്കവല പാളക്കൊല്ലി റോഡ് തകര്‍ന്നു: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന ചേകാടി-പാളക്കൊല്ലി-വടാനക്കവല റോഡ് പാടെ തകര്‍ന്നിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തുന്ന റോഡ് കൂടിയായിട്ടും ഈ റോഡിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. റോഡ് തകര്‍ന്ന് കിടക്കുന്നതിന് പുറമേ റോഡിന്റെ ഇരു വശങ്ങളിലും വന്‍ കുഴിയാണ് രൂപപ്പെട്ടത്. ഇരുഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ത്രിതലപഞ്ചായത്തുകള്‍ ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശം കൂടിയായിട്ടും റോഡിന് ഫണ്ട് അനുവദിക്കാത്തതിനാലാണ് പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."