HOME
DETAILS
MAL
കടകളടച്ച വ്യാപാരികള്‍ക്കെതിരേ പൊലിസ് കേസെടുത്തു
backup
February 03 2020 | 02:02 AM
വ്യാപാരികള്‍ ജില്ലാ
പൊലിസ് മേധാവിക്ക്
പരാതി നല്കി
വരന്തരപ്പിള്ളി: ബി.ജെ.പി ജനജാഗരണ സദസ് നടത്തുന്നതിനിടെ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ച 23 വ്യാപാരികള്‍ക്കെതിരേ വരന്തരപ്പിള്ളി പൊലിസ് കേസെടുത്തു.
കഴിഞ്ഞ 24നായിരുന്നു ജനജാഗരണ സദസ്.പൗരത്വ ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് കടകളടച്ചതെന്ന് പൊലിസ് പറഞ്ഞു.കട ഉടമകളുടെ നടപടി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലിസ് സ്വമേധയാ കേസെടുത്തത്.കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് കട ഉടമകളില്‍നിന്ന് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഓട്ടോ ടാക്സിയും പണിമുടക്കിയതായി പറയുന്നു. അതേസമയം,വരന്തരപ്പിള്ളി പൊലിസ് കേസെടുത്തതിനെതിരേ വ്യാപാരികള്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."