HOME
DETAILS
MAL
വിമതര്‍ മന്ത്രിമാരാകും
backup
February 03 2020 | 03:02 AM
ബംഗളൂരു: പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ, കര്‍ണാടകയിലെ മന്ത്രിസഭാ വികസനം ഈ മാസം ആറിനു നടക്കുമെന്നു സൂചന നല്‍കി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. പുതിയ 13 മന്ത്രിമാരുടെയും ഡിസംബറിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ ആറിനു രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
ഡിസംബര്‍ അഞ്ചിനു 15 സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞതോടെയാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി സുരക്ഷിതമായത്. ഇതില്‍, കോണ്‍ഗ്രസില്‍നിന്നും മറ്റു പാര്‍ട്ടികളില്‍നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന പത്ത് എം.എല്‍.എമാരുമുണ്ട്. ഇവര്‍ക്കു മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന.
നേരത്തെ, സംസ്ഥാനത്തു ഭരണം നടത്തിയിരുന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിലെ എം.എല്‍.എമാര്‍ കൂട്ടമായി കാലുമാറിയതോടെ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ നിലം പതിക്കുകയും ബി.ജെ.പി അധികാരത്തിലെത്തുകയുമായിരുന്നു. കൂറുമാറിയതോടെ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലങ്ങളിലടക്കമാണ് പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ജെ.ഡി.എസ്-കോണ്‍ഗ്രസ് വിമത എം.എല്‍.എമാരില്‍ അധിക പേരും വിജയിക്കുകയും ചെയ്തു. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കര്‍ണാടകയിലെ മന്ത്രിമാരുടെ എണ്ണം 31 ആയി വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."