ഇന്ധന വിലക്കെതിരെ പ്രക്ഷോഭം: ഫ്രാന്‍സില്‍ ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍
പാരിസ്: ഇന്ധനവില വര്‍ധനവിനെതിരെ ആരംഭിച്ച മഞ്ഞകുപ്പായക്കാരുടെ പ്രതിഷേധം ഫ്രാന്‍സില്‍ ശക്തമാവുന്നു. കഴിഞ്ഞ ദിവസവും ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ഇന്ധനവില വര്‍ധനവിനും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കു മെതിരായ പ്രതിഷേധം നവംബര്‍ 17 മുതലാണ് ആരംഭിച്ചത്.
ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയുള്ള ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. ജനുവരി 15ന് ദേശീയ സവാദം നടത്താനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മാക്രോണിന്റെ ക്ഷണം നേരത്തെ തന്നെ തള്ളിയതാണ്. ഇത് രാഷ്ട്രീയ നാടകമെന്നാണ് മഞ്ഞകുപ്പായക്കാരുടെ അഭിപ്രായം.
ആവശ്യങ്ങള്‍ ആംഗീകരിക്കാത്ത പക്ഷം സമരവും പ്രതിഷേധവും തുടരുമെന്ന് മഞ്ഞകുപ്പായക്കാര്‍ പറയുന്നു. ഉപാധികള്‍ അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇമ്മാനുവല്‍ മാക്രോണ്‍ രാജിവെക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."