HOME
DETAILS
MAL
സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് റിപ്പോര്‍ട്ട്; ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
backup
January 13 2019 | 06:01 AM
കൊച്ചി: കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് സൂചന. നേരത്തെ പരിപാടിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയില്‍ ആര്‍ത്തവ റാലി നടന്നിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടന്ന നാമജപഘോഷയാത്രകള്‍ക്കുള്ള മറുപടിയാണ് ആര്‍ത്തവ റാലിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."