HOME
DETAILS

ട്രെയിന്‍ തടയല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി തുടങ്ങി

  
backup
January 13 2019 | 20:01 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa-2

 



തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 30 കേസുകളെടുത്തതായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംയുക്ത സമരസമിതി കണ്‍വീനറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞവരെയെല്ലാം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തടവുശിക്ഷ ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് അടക്കമുള്ള നടപടികളുമുണ്ടാകും.
പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് 36 കേസെടുത്തിട്ടുണ്ട്. സര്‍വിസ് മുടക്കം, യാത്രക്കാര്‍ക്കുണ്ടായ നഷ്ടം, റെയില്‍വേ സാമഗ്രികള്‍ നശിപ്പിച്ചത് എന്നിങ്ങനെയുള്ള മൊത്തം സാമ്പത്തിക നഷ്ടം കണക്കാക്കി തുക ഈടാക്കാനും നടപടി തുടങ്ങി. റെയില്‍വേ സംരക്ഷണ സേന രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായവരില്‍ നിന്നാണ് തുക ഈടാക്കുക. ആദ്യമായാണ് റെയില്‍വേക്കുണ്ടായ സാമ്പത്തിക നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനൊരുങ്ങുന്നത്. നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ് പകര്‍ത്തിയ വിഡിയോയിലുള്ള എല്ലാവരെയും പ്രതിചേര്‍ക്കും. കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനുശേഷമായിരിക്കും നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രത്യേക ഹരജി ഫയല്‍ ചെയ്യുക.
കേരളത്തില്‍ മുന്‍പുണ്ടായ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago