അതിര്‍ത്തി അടച്ചില്ലെങ്കില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമാവും
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍. നൂറുകണക്കിന് പേരാണ് ഈ ആവശ്യം ഉന്നയിച്ച് ഹോങ്കോങില്‍ സമരം നടത്തുന്നത്.
തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം വരുംദിവസങ്ങളില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ സമരത്തില്‍ അണിചേരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി.
അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്തപക്ഷം കൊറോണ വൈറസ് ഹോങ്കോങ്ങില്‍ വ്യാപിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങ്ങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ചൈനയും ഹോങ്കോങ്ങും തമ്മിലുള്ള റെയില്‍ ഗതാഗതവും ജലഗതാഗതവും നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പോവാനുള്ള വിസ നല്‍കുന്നതും ചൈന താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."