പ്രളയം: 13,802 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി
കല്‍പ്പറ്റ: പ്രളയത്തില്‍ കൃഷി നശിച്ച 13,802 കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 1541.32 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബര്‍ ആറുവരെ ലഭിച്ച അപേക്ഷകളില്‍ 6071 എണ്ണം തീര്‍പ്പാക്കാന്‍ 10 കോടി രൂപ കൂടി കൃഷി ഡയരക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്നും കൃഷിനാശത്തിന് 13802 കര്‍ഷകര്‍ക്കായി 58.68 ലക്ഷം വിതരണം ചെയ്തു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണ് നീക്കം ചെയ്യല്‍ എന്നിവയ്ക്ക് 216 കര്‍ഷകര്‍ക്ക് 8.12 ലക്ഷം രൂപ വിതരണം ചെയ്തു.
ഈയിനത്തില്‍ തന്നെ 6.44 ലക്ഷം രൂപ 218 കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടികളായി. 16 പാടശേഖരങ്ങളിലെ പമ്പ്‌സെറ്റ് നന്നാക്കിയതിന് എസ്.ബി.ഐയുടെ സഹായത്തോടെ 5.83 ലക്ഷം രൂപ വിതരണം ചെയ്തു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 505 കര്‍ഷകര്‍ക്ക് 272.88 ലക്ഷം രൂപ വിതരണം ചെയ്തു.
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി, ദേശീയ ബയോഗ്യാസ് വികസന പദ്ധതി, നെല്‍കൃഷി വികസനം, കേരവികസന പദ്ധതികള്‍, വിള പരിപാലനം, പച്ചക്കറി വികസനം തുടങ്ങി എല്ലാ മേഖലകളിലും കര്‍ഷകര്‍ക്ക് ഗുണകരമായ മുന്നേറ്റമുണ്ടായി. കഴിഞ്ഞ നവംബര്‍ വരെ 11452 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ തുകയായി 1806.318 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ബയോഗ്യാസ് വികസന പദ്ധതി പ്രകാരം 2017-18 വര്‍ഷം ജില്ലയില്‍ പൂര്‍ത്തിയാക്കിയ 47 പ്ലാന്റുകള്‍ക്ക് സബ്‌സിഡിയായി ലഭിച്ച 5.58 ലക്ഷം രൂപയില്‍ നിന്ന് 3.21 ലക്ഷം കര്‍ഷകര്‍ക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."