HOME
DETAILS

കുടിവെള്ള വിതരണം: പഴശ്ശി പദ്ധതി സബ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി

  
backup
January 15 2019 | 05:01 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf

ഇരിട്ടി: പഴശ്ശി പദ്ധതിയില്‍നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി ജല അതോറിറ്റി പഴശ്ശി പദ്ധതി പ്രദേശത്ത് സ്വന്തമായി സബ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി. പഴശ്ശി ഡാം പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിക്കു നല്‍കിയ ഒരേക്കര്‍ സ്ഥലത്താണു പദ്ധതി പ്രദേശത്തെ ഏഴു കുടിവെള്ള പദ്ധതിക്കായി 33 കെ.വി സബ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്.  നിലവില്‍ ചാവശ്ശേരി 110 കെ.വി സബ് സ്റ്റേഷനില്‍നിന്ന് പഴശ്ശി ഡാം സൈറ്റിലേക്കു വലിച്ച 11 കെ.വി ലൈന്‍ വൈദ്യുതി ഉപയോഗിച്ചാണ് എട്ടു കുടിവെള്ള പദ്ധതിയുടെയും പമ്പിങ് നടക്കുന്നത്. ലൈനില്‍ വൈദ്യുതി തടസം നേരിട്ടാല്‍ കുടിവെള്ള വിതരണം മുടങ്ങുന്ന അവസ്ഥയാണു നിലവിലുള്ളത്. കാലവര്‍ഷത്തിലും മറ്റുമാണ് ഇത്തരം കുടിവെള്ള വിതരണ പ്രതിസന്ധിയുണ്ടാവുന്നത്.  കണ്ണൂര്‍ നഗരത്തില്‍ രണ്ടും മൂന്നും ദിവസം ജലവിതരണം പൂര്‍ണമായും മുടങ്ങുന്നതു വന്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സ്വന്തമായി സബ് സ്റ്റേഷന്‍ എന്ന ആശയവുമായി ജല അതോറിറ്റി രംഗത്തുവന്നെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു. അടുത്തകാലത്താണ് ജല അതോറിറ്റിക്ക് പദ്ധതി പ്രദേശത്തെ ഒരേക്കര്‍ ഭൂമി ഇറിഗേഷന്‍ വകുപ്പ് കൈമാറിയത്. സ്ഥലം സബ് സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തിക്കായി കെ.എസ്.ഇബിക്കു കൈമാറിയതോടെയാണു നിര്‍മാണം ആരംഭിച്ചത്. 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് 3.81 കോടി രൂപയാണ് ചെലവ്. കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും ഇതുസംബന്ധിച്ച് ധാരണപത്രം ഒപ്പുവച്ചു. മൂന്നുമാസം കൊണ്ട് സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ജല അതോറിറ്റിക്കു കൈമാറും. സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തടസമില്ലാതെ ജലവിതരണ പദ്ധതി പമ്പിങ് കേന്ദ്രത്തിനു തൊട്ടടുത്ത് വൈദ്യുതിയെത്തും. ഇതോടെ മുടങ്ങാതെ പമ്പിങ് നടത്താനും പഴശ്ശി പദ്ധതിയെ ആശ്രയിച്ച് കുടിവെള്ളത്തിനു കാത്തിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിക്കളിലും ഉള്‍പ്പെടെ കുടിവെള്ളം മുടങ്ങാതെ എത്തിക്കാനാകും. സബ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലമൊരുക്കലും മതില്‍ നിര്‍മാണവും അടിസ്ഥാന കെട്ടിട നിര്‍മ്മാണവുമാണ് ആദ്യഘട്ടം പൂര്‍ത്തിയാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago