ശബരിമല: തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം പന്തളം രാജകൊട്ടാരം കൈവശം വയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രിംകോടതി. തിരുവാഭരണം കൈവശം വയ്ക്കാന്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ജസ്റ്റീസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ചോദ്യമുന്നയിച്ചത്.
ശബരിമല തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ചതാണെന്നും രാജകുടുംബത്തിന് ഇനി അതില്‍ അവകാശമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്കിയ ഹരജിയിലാണ് സുപ്രിംകോടതി നിരീക്ഷണം. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്ന് രാജകുടുംബം കോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗം അവകാശവാദവും ഉന്നയിച്ചു. ഇതോടെയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോടതി രാജകുടുംബത്തിനെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ച്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."