പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി
പാറശാല: ട്രെയിന്‍ മാര്‍ഗം കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പാറശാല റെയില്‍വേ പൊലിസ് പിടിക്കുടി. തിരുവനന്തപുരം ജഗതി കൊച്ചാര്‍ റോഡില്‍ ടി.സി 1024ല്‍ താമസിക്കുന്ന സിനു (24), വട്ടിയൂര്‍കാവ് വെള്ള കടവ് മൂന്നാംമൂട് വിട്ടില്‍ വിപിന്‍ (20) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെയുള്ള മധുര പുനലൂര്‍ ട്രെയിനിന്റെ സീറ്റിനടിയില്‍ ഇരു ബാഗുകളിലായി ഒളിപ്പിച്ച് കടത്തികൊണ്ടു വരുമ്പോള്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ട്രെയിന്‍ പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട്ടിലെ മധുരക്കടുത്ത് കമ്പത്ത് നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് തിരുവനന്തപുരത്തും പരിസര പ്രദേശത്തുമുള്ള സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ചില്ലറ വില്പന നടത്തുവാനായി കൊണ്ടുവന്നതാണെന്ന് പിടിയിലായ യുവാക്കള്‍ അധികൃതരോട് പറഞ്ഞു.
ഇവരുടെ ബാഗില്‍ നിന്നും 10 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇത് വിപണിയില്‍ 10 ലക്ഷം രൂപക്ക് വിറ്റഴിക്കുവാനായാണ് കൊണ്ടുവന്ന തെന്ന് പൊലിസ് പറഞ്ഞു.പാറശാല റെയില്‍വേ എസ്.ഐ.ഷിജി, ജി.എസ്.ഐ ശ്രീകുമാരന്‍ നായര്‍, എ.എസ്.ഐ ഷിബുകുമാര്‍, സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."