ഫലസ്തീന്‍ ജനത ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു: അംബാസഡര്‍ അബുല്‍ ഹയ്ജ
മലപ്പുറം: ഫലസ്തീന്‍ ജനതക്കും ദേശീയതക്കും ഇന്ത്യയോട് എന്നും കടപ്പാടുണ്ടെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ മുഹമ്മദ് അല്‍ ജാബിര്‍ അബുല്‍ ഹയ്ജ. മലപ്പുറം ഗവ. കോളജിലെ അറബി വിഭാഗം നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി മുതല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ നേതാക്കളൊക്കെയും ഫലസ്തീന്‍ ജനതയോടും ദേശത്തോടും പുലര്‍ത്തിയ ഐക്യദാര്‍ഢ്യം ഫലസ്തീന്‍ ജനതയ്ക്ക് മറക്കാനാവില്ല. ഇപ്പോഴും ഇന്ത്യ ഫലസ്തീന്‍ ജനതയ്ക്ക് നല്‍കുന്ന അംഗീകാരം അന്താരാഷ്ട്ര നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഇത് തങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുന്നണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ സാഹിത്യത്തിന്റെ സമ്പന്നമായ പാരമ്പര്യം ആധുനിക കാലത്ത് പ്രകടമാകുന്നത് അതിന്റെ പ്രതിരോധ സാഹിത്യത്തിലാണ്. മഹ്മൂദ് ദര്‍വീശ്, സമീഹ് അല്‍ ഖാസിം പോലുള്ള എഴുത്തുകാര്‍ ഫലസ്തീന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വി സുലൈമാന്‍ അധ്യക്ഷനായി. ഡോ. സി എം സാബിര്‍ നവാസ്, പ്രൊഫ. മൊയ്തീന്‍ തോട്ടശ്ശേരി, ഡോ. എ. ഐ വിലായത്തുള്ള, ഡോ. എസ് സഞ്ജയ്, ഡോ. ഷക്കീല, ഡോ, ഹേമ, ഡോ. ഗീത, ഇബ്രാഹീം ബാദുഷ, പ്രൊഫ. മുഹമ്മദ് ഷാ, പ്രൊഫ. മൊയ്തീന്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."