HOME
DETAILS
MAL
കേരളത്തില്‍ ബി.ജെ.പി പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കും: പ്രധാനമന്ത്രി
backup
January 15 2019 | 14:01 PM
കൊല്ലം: ദീര്‍ഘകാലം ഇടതുഭരണത്തിനു കീഴിലായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചതുപോലെ കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. അതു തന്നെ കേരളത്തിലും സംഭവിക്കും.
ബി.ജെ.പിയെ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പരിഹാസങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകരെ ബാധിക്കില്ലെന്നും കൊല്ലത്ത് പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും അധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൊകൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."