ഉന്നത വിദ്യാഭ്യാസം: 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജാവ്‌ദേക്കര്‍
ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഉന്നത വിദ്യാഭ്യാസത്തിനും സര്‍വകലാശാലകളിലും ബാധകമാകുന്ന വിധത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിലെയും യു.ജി.സി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രി അറിയിച്ചത്. 2019-2020 വര്‍ഷത്തെ അക്കാദമിക് കാലയളവ് മുതല്‍ക്കാണ് ഈ സംവരണം നടപ്പില്‍ വരുന്നത്. സംവരണം ഏര്‍പ്പെടുത്തുന്നതുവഴി നിലവില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം ഒരുകാരണവശാലും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."