HOME
DETAILS
MAL
കൊറോണ; ചൈനക്ക് അടിയന്തര സഹായവുമായി സഊദി
backup
February 07 2020 | 15:02 PM
ജിദ്ദ:ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനക്ക്അ ടിയന്തര സഹായം നല്കാന് ഉത്തരവിറക്കി സഊദി ഭരണാധികാരി സല്മാന് രാജാവ്. ഇത് സംബന്ധിച്ച് സല്മാന് സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ ആണ് ഉത്തരവിറക്കിയത്.
അതേസമയം, പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈന നല്ല ഫലങ്ങള്‍ കൈവരിച്ചതായി പ്രസിഡന്റ് സിന് ജിന്‍പിംഗ് സഊദി ഭരണാധികാരി സല്മാന് രാജാവിനോടു ടെലിഫോണ്‍ വഴി അറിയിച്ചതായി ചൈനയുടെ ഔദ്യോഗിക സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ചൈനയ്ക്ക് ശക്തമായ സമാഹരണ ശേഷിയുണ്ട്, പൊതുജനാരോഗ്യ സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സമ്പന്നമായ അനുഭവമുണ്ട്, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ ആത്മവിശ്വാസവും കഴിവുമുണ്ട്,' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈറസിനെ നേരിടാന്‍ ചൈന തുറന്നതും സുതാര്യവുമായ സമീപനം തുടരുമെന്നും എഫ്സി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ അന്താരാഷ്ട്ര യാത്രയിലും വ്യാപാരത്തിലും അനാവശ്യമായി ഇടപെടുന്ന നടപടികളുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."