53 ദിവസങ്ങൾ കൊണ്ട് 5000 കിലോമീറ്ററുകൾ സൈക്കിളിൽ താണ്ടി തുനീഷ്യയിൽ നിന്നും ഹിബ മക്കയിലെത്തി; ചരിത്രം കുറിച്ച് യുവതി
മക്ക: 53 ദിവസങ്ങൾ കൊണ്ട് 5000 കിലോമീറ്ററുകൾ സൈക്കിളിൽ താണ്ടി തുനീഷ്യയിൽ നിന്നും യുവതി മക്കയിലെത്തി ചരിത്രം കുറിച്ചു. ഇത്രയും ദൂരം ഏകയായി സൈക്കിൾ ചവിട്ടിയാണ് യുവതി തുനീഷ്യയിൽ നിന്നും പുണ്യ ഭൂമിയിലെത്തിയത്. വിവിധ രാജ്ജ്യങ്ങൾ താണ്ടി തന്റെ ദൃഢ നിശ്ചയത്തിന് മുന്നിൽ ദൗത്യംപൂർത്തീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് തുണീഷ്യക്കാരിയായ സാറ ഹിബ. ഇതോടെ തീർത്ഥാടനം നടത്തിയെന്നതിനു പുറമെ ദുര്ഘടകമായ പാതകൾ സൈക്കിളിൽ താണ്ടി മക്കയിലെത്തിയ ആദ്യ വനിതയെന്ന പദവിയും സാറയെ തേടിയെത്തി.
ചെറുപ്പം മുതൽ തന്നെ സൈക്കിൾ സഞ്ചാരം ഹരമായിരുന്ന യുവതി അയ്യായിരം കിലോമീറ്റർ സഞ്ചരിച്ചാണ് ദൗത്യം പൂർത്തീകരിച്ചതെന്നറിയുമ്പോൾ ഏവർക്കും കൗതുകം കൂടും. നേരത്തെ തുനീഷ്യയിൽ നിന്നും ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്ക് ദീർഘ സൈക്കിൾ യാത്ര നടത്തിയ യുവതിക്ക് ഘാതങ്ങൾ താണ്ടിയ പുതിയ പാത ഏറെ ആശ്ചര്യമായിരുന്നു സമ്മാനിച്ചത്. അന്ന് മാധ്യമങ്ങളിൽ ഏറെ വാർത്തയായിരുന്നു യുവതിയുടെ തുനീഷ്യ- കൈറോ യാത്ര.
പുതിയ തുനീഷ്യ മക്ക യാത്രയിൽ ദിനേനെ എട്ടു മണിക്കൂറായിരുന്നു സൈക്കിളിൽ യാത്ര ചെയ്‌തിരുന്നത്. ബാക്കിയുള്ള സമയം വിശ്രമത്തിനും ചെന്നെത്തുന്ന സ്ഥലങ്ങളിലെ പരിചയപ്പെടാനും ഉപയോഗിച്ചു. ഇതിനിടെ കയ്യിൽ കരുതിയ ഭക്ഷണം തീർന്നപ്പോൾ സഹായകരമായി ചെന്നെത്തുന്ന പ്രദേശങ്ങളിലെ ആളുകളുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു. വളരെ ദുർഘടകമായ പാതകൾ താണ്ടുന്നതിനിടയിൽ ആശയ സംവിധാനം പാടെ നിലച്ചതും വിജനമായ പാതകൾ താണ്ടിയതും തിരിഞ്ഞു നോക്കുമ്പോൾ ഏറെ ഓർമ്മകൾ സമ്മാനിക്കുന്നതാണെന്നു യുവതി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു. ഇത്രയും ദുർഘടകമായ പാതയിലൂടെയുള്ള തനിച്ചുള്ള യാത്രക്ക് തടസമായി ഇത് നിർത്തിവെക്കാൻ പലരും ഉപദേശിച്ചെങ്കിലും ഈ നിരുത്സാഹപ്പെടുത്താൽ തനിക്ക് കൂടുതൽ ശക്തി പകരുന്നതായാണ് യുവതി വ്യക്തമാക്കി. വിവിധ അറബ് മാധ്യമങ്ങളിലും സിഎൻ എൻ പോലുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും യുവതി ഇപ്പോൾ താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."