മദ്‌റസ അധ്യാപകര്‍ കുടിശ്ശിക അടക്കണം
കോഴിക്കോട്: കേരള മദ്‌റസാധ്യാപക ക്ഷേമ നിധിയില്‍ അംഗത്വം എടുത്തവര്‍ 2016-2017 സാമ്പത്തിക വര്‍ഷം അടക്കാനുളള മുഴുവന്‍ അംശാദായ തുകയും 10ന് മുന്‍പായി കേരളത്തിലെ ഏതെങ്കിലും സബ് പോസ്റ്റോഫിസില്‍ അടക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുന്നതാണെന്നും കേരള മദ്‌റസാധ്യാപക ക്ഷേമനിധി മാനേജര്‍ അറിയിച്ചു.
കേരളത്തിലെ മദ്‌റസകളില്‍ പഠിപ്പിക്കുന്ന 20നും 65നും ഇടയില്‍ പ്രായമുളള കേരളക്കാരായ മദ്‌റസ അധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകാം. അപേക്ഷാ ഫോറം കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലില്‍ നിന്നും കോഴിക്കോട് പുതിയറയിലുളള ക്ഷേമനിധി ഓഫിസില്‍ നിന്നും ലഭിക്കും. www.mtwfs.kerala.gov.in
എന്ന വെബ്‌സൈറ്റില്‍ നിന്നു അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0495-2720577 ഫോണ്‍ നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."