ബി.ജെ.പി- ബി.ഡി.ജെ.എസ് സഖ്യത്തില്‍ വിള്ളല്‍
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറന്നെങ്കിലും കേരളത്തിലെ എന്‍.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍. കേന്ദ്രത്തിനു കീഴിലുള്ള ബോര്‍ഡുകളിലേക്കും ദേശീയ കമ്മിഷനുകളിലേക്കുമുള്ള നിയമനങ്ങള്‍ സംബന്ധിച്ച കാര്യത്തിലുള്ള അഭിപ്രായഭിന്നതയാണ് ഇരുപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടത്തിയ ചര്‍ച്ചകളില്‍ ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള രണ്ടു ബോര്‍ഡുകളിലെ ചെയര്മാന് സ്ഥാനം നല്‍കാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പാണ് ഇപ്പോള്‍ തീരുമാനം നടപ്പിലാക്കുന്നതിനു വിലങ്ങുതടിയായി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."