മൊബൈല്‍ ടവറിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
മാനന്തവാടി: തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം നിര്‍മിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറിനെതിരേ സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത്.
ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി അയച്ചു. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ടവര്‍ നിര്‍മാണം നടക്കുന്നത്.
പരിസര പ്രദേശത്തെ വീട്ടുകാരുടെ അനുവാദം പോലും ഇല്ലാതെയാണ് സ്വകാര്യ കമ്പനി മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതെന്നും സ്കൂള്‍ പരിസരമായിട്ടും ദൂരപരിധി പോലും പാലിക്കാതെ സ്ഥാപിക്കുന്ന മൊബൈല്‍ ടവര്‍ പല തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."