HOME
DETAILS

വയനാടന്‍ കൃഷിയെയും കര്‍ഷകരെയും അറിയാന്‍ അവരെത്തിയത് പാതിരാസൂര്യന്റെ നാട്ടില്‍ നിന്ന്

  
backup
March 01 2017 | 19:03 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

കല്‍പ്പറ്റ: വയനാടന്‍ കൃഷിയെയും കര്‍ഷകരെയും അറിയാന്‍ പാതിരാസൂര്യന്റെ നാട്ടില്‍നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിന് കേള്‍ക്കാനായത് കൃഷിയുടെ നഷ്ടക്കണക്കുകളും കര്‍ഷകരുടെ പരിദേവനങ്ങളും. നോര്‍വെയില്‍ നിന്നാണ് മൂന്നംഗ വിദ്യാര്‍ഥി സംഘം വയനാട്ടിലെത്തിയത്. താളംതെറ്റിയ കാലാവസ്ഥ, ജലസേജന സൗകര്യത്തിന്റെ അഭാവം, തൊഴിലാളി ക്ഷാമം, വര്‍ധിച്ച കൂലിച്ചെലവ്, വിപണികളില്‍ വിളകളുടെ വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം എന്നിവയാണ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയതെന്ന് നോര്‍വെയിലെ ലില്ലി ഹാമറില്‍നിന്നുള്ള ഹില്‍ഡേ സ്റ്റാന്‍സ്ബി പറഞ്ഞു. 

നോര്‍വെ ഒസ്‌ലൊ യൂനിവേഴ്‌സിറ്റി കോളജില്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ബിരുദ വിദ്യാര്‍ഥിനികളാണ് ഹില്‍ഡേ സ്റ്റാന്‍സ്ബിയും ഒപ്പമുള്ള ആനി ബറിറ്റ് മോള്‍സര്‍, ഹന്ന ബെര്‍ലി റോസ്റ്റഡ് എന്നിവരും.
പാഠ്യപദ്ധതിയുടെ ഭാഗമായി ഒസ്‌ലൊ സര്‍വകലാശാലയിലെ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫ. ബെറിറ്റ് ഹെലന്‍ വാന്‍സെമിന്റെ നേതൃത്വത്തില്‍ ജനുവരി 26ന് ഇന്ത്യയിലെത്തിയ 16 അംഗ വിദ്യാര്‍ഥി സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ഫെബ്രുവരി ഒന്നിനാണ് മൂവര്‍സംഘം വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്തുള്ള മൊതക്കര കേന്ദ്രീകരിച്ച് കൃഷിയെയും കര്‍ഷകരെയും കുറിച്ച് പഠനം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചും കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവരുമായി സംവദിച്ചുമായിരുന്നു വിദ്യാര്‍ഥിനികളുടെ പഠനം.
പരിസ്ഥിതി പ്രവര്‍ത്തകനും പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനുമായ എം ഗംഗാധരനാണ് കര്‍ഷകരും മറ്റുമായുള്ള ആശയ വിനിമയത്തില്‍ വിദ്യാര്‍ഥിനികളുടെ സഹായി. പഠനത്തിന്റെ ഭാഗമായി തിരുനെല്ലിയിലെ പരമ്പരാഗത നെല്‍കൃഷിക്കാരന്‍ ചെറുവയല്‍ രാമന്‍, തിരുനെല്ലിയില്‍ത്തന്നെയുള്ള ജൈവ കര്‍ഷകന്‍ സുകുമാരനുണ്ണി എന്നിവരുടെ കൃഷിയിടങ്ങള്‍ക്കു പുറമേ മൊതക്കരയിലെ പാടങ്ങളിലും പറമ്പുകളിലും സന്ദര്‍ശനം നടത്തിയതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. തൃക്കൈപ്പറ്റയിലെ ജൈവകര്‍ഷകന്‍ എന്‍.വി കൃഷ്ണന്റെ കൃഷിയിടം, നാടന്‍ ശാസ്ത്ര-സാങ്കേതിക വിദ്യാ പഠനകേന്ദ്രം എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
കൃഷി ലാഭകരമാണെന്ന് പറഞ്ഞ ഒരു കര്‍ഷകനെയും വയനാട്ടില്‍ കാണാനായില്ലെന്ന് ആനിയും ഹന്നയും വെളിപ്പെടുത്തി. സന്ദര്‍ശിച്ച ഇടങ്ങളിലെല്ലാം കരയിലും വയലിലും ജോലി ചെയ്യുന്നവരില്‍ ചെറുപ്പക്കാര്‍ നാമമാത്രമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും പിടിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ നേരിട്ടോ ഏജന്‍സികള്‍ മുഖേനയോ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടു. മത്സ്യ ബന്ധനം മുഖ്യവരുമാനമായ നോര്‍വെയില്‍ കൃഷി വളരെ കുറവാണെങ്കിലും ഉള്ളവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. മാര്‍ച്ച് നാലിന് വയനാട് വിടുന്ന വിദ്യാര്‍ഥിനികള്‍ ആറിന് നോര്‍വെയിലേക്ക് പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago