HOME
DETAILS
MAL
മൃതേദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വെല്‍ഫെയര്‍ ഫണ്ട്: പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.കെ രാഘവന്‍ എം.പി
backup
January 18 2019 | 12:01 PM
ജിദ്ദ: മൃതേദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എംബസികളിലെ വെല്‍ഫെയര്‍ ഫണ്ട് ചെലവഴിച്ച് സംവിധാനമുണ്ടാക്കാന്‍ പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.പി എം.കെ രാഘവന്‍ പറഞ്ഞു. ഈ ഫണ്ട് ഉപയോഗിക്കാന്‍ കൃത്യമായ മാനദണ്ഡമില്ല എന്നതാണ് നിലവിലെ പ്രശ്‌നം.
ഇത് നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനം ഉണ്ടാക്കണം. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ നടക്കുന്ന ലോക് സഭാസമ്മേളനത്തില്‍ വിഷയം ഉന്നയിക്കും.
വെല്‍ഫെയര്‍ ഫണ്ട് ഇനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന പണം വേണ്ട രീതിയില്‍ വിനിയോഗിക്കണം. ഇതിനായി വിദേശകാര്യവകുപ്പ് പ്രത്യേക സെല്‍ ആരംഭിക്കണമെന്നാവശ്യപ്പെടും. കേസുകളില്‍ പെട്ടവര്‍ക്ക് ദിയാധനം ഉള്‍പെടെ ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തണം. നിരവധി പേര്‍ ജയിലുകളില്‍ ശിക്ഷ കഴിഞ്ഞിട്ടും ദിയാധനം നല്‍കാന്‍ കഴിയാതെ തടവില്‍ തുടരുന്ന സാഹചര്യമുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി ചര്‍ച്ച നടത്തിയതായി ഇദ്ദേഹം പറഞ്ഞു. സി.ജി വളരെ അനുകൂലമായ നിലപാട് ആണ് അറിയിച്ചത്. പണം എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ കോണ്‍സുലേറ്റ് ഒരുക്കമാണ്.
പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ഈ ലോക് സഭാതെരഞ്ഞെടുപ്പില്‍ തന്നെ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് നടപ്പിലാക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പു നല്‍കിയ വിജഷയമാണ്. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിക്കും.
ലോക് സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരളത്തില്‍ ഒറ്റ സീറ്റ് പോലും കിട്ടില്ല.ഐക്യജനാധിപത്യമുന്നണി 15 സീറ്റുകളിലധികം പിടിക്കും. ഇടതുപക്ഷത്തിന് ശബരിമല വിഷയം കനത്ത തിരിച്ചടിയാവും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."