ഐ.എസ്.എസ്.എഫ് ലോകകപ്പ്: ജിത്തുവിന് സ്വര്‍ണം; അമന്പ്രീതിന് വെള്ളി
ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ വീണ്ടും നേട്ടം കൊയ്ത് ജിത്തു റായ്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേട്ടമാണ് താരം സ്വന്തമാക്കിയത്. അതേസമയം ഇതേ വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം അമന്‍പ്രീത് സിങ് വെള്ളി നേടിയുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം. 230.1 പോയിന്റാണ് താരം ഫൈനലില്‍ സ്വന്തമാക്കിയത്. ഇത് ലോക റെക്കോര്‍ഡാണ്. അമന്‍പ്രീത് 226.9 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. ആദ്യ റൗണ്ടുകളില്‍ 93.8 പോയിന്റോടെ ആറാം സ്ഥാനത്തായിരുന്നു ജിത്തു. എന്നാല്‍ പിന്നീടങ്ങളോട്ട് താരം മികവിലേക്കുയരുന്നതാണ് കണ്ടത്. എലിമിനേഷന് റൗണ്ടില്‍ 10.8 പോയിന്റ് സ്കോര്‍ ചെയ്ത ജിത്തു ആറില്‍ നിന്ന് മൂന്നിലേക്ക് ഉയര്‍ന്നു.
കസാക്കിസ്ഥാന്റെ വ്ളാദിമിര്‍ ഇസാചെന്ക്കിനെ പുറത്താക്കാനും ഇതുവഴി താരത്തിന് സാധിച്ചു. പിന്നീടുള്ള രണ്ടു ഷോട്ടുകളില്‍ 10.4, 10 പോയിന്റുകള്‍ സ്വന്തമാക്കി ഫൈനലില്‍ കടന്നു. ഫൈനലില്‍ 10.5 പോയിന്റോടെ ഒന്നാംസ്ഥാനമുറിപ്പിക്കാന് താരത്തിന് സാധിച്ചു. എന്നാല്‍ മുന്‍ നിരയിലുണ്ടായിരുന്ന അമന്പ്രീതിന് പിന്നീട് തെറ്റുകയായിരുന്നു.
പഞ്ചാബി താരം ആദ്യ ഘട്ടത്തില്‍ ലീഡെടുത്തപ്പോള്‍ അനായാസം മെഡല്‍ നേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സമ്മര്‍ദത്തില്‍ പെട്ട് താരത്തിന് ഉറപ്പായിരുന്നു സ്വര്‍ണം ഇല്ലാതാവുകയായിരുന്നു. ഇറാന് വാഹിദ ഗോള്കന്ഡനാണ് വെങ്കലം. മിക്സഡ് ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും കഴിഞ്ഞ ദിവസം മെഡല്‍ നേടാന്‍ ജിത്തുവിന് സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."