HOME
DETAILS
MAL
പി.സി ചാക്കോ ഡല്‍ഹിയുടെ ചുമതല രാജിവച്ചു
backup
February 12 2020 | 18:02 PM
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ രാജിവച്ചു.
രാജിക്കത്ത് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കൈമാറി. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്താണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ക്ഷയിച്ച് തുടങ്ങിയതെന്ന് ചാക്കോ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 2013ല്‍ എ.എ.പിയുടെ വരവോടെ കോണ്‍ഗ്രസ് വോട്ടു ബാങ്ക് അവര്‍ കൈക്കലാക്കിയെന്നും അത് തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെന്നും ചാക്കോ പറഞ്ഞു.
എന്നാല്‍ ഡല്‍ഹിയിലെ തോല്‍വിക്ക് മരണശേഷം ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."