ദേശീയപാത സ്ഥലമെടുപ്പ്: രണ്ടാംഘട്ട ഹിയറിങ് 21 മുതല്‍
മലപ്പുറം: ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടാംഘട്ട ഹിയറിങ് 21 മുതല്‍ 29 വരെ കോട്ടക്കല്‍ എല്‍.എ (എന്‍.എച്ച്) കാര്യാലയത്തില്‍ നടക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
2018 ഡിസംബര്‍ ആറു മുതല്‍ ഈ മാസം 19 വരെ നടന്ന തിരൂര്‍ താലൂക്കിലെ വിമചാരണയില്‍ പങ്കെടുക്കാത്ത ഭൂവുടമകളാണ് ഹാജരാകേണ്ടത്. മാറാക്കര ഈ മാസം 21, കല്‍പ്പകഞ്ചേരി 22, കുറ്റിപ്പുറം, ആതവനാട് 23, കുറുമ്പത്തൂര്‍ 24 ,പെരുമണ്ണ 28, കാട്ടിപ്പരുത്തി 29 എന്നീ തിയതികളിലാണ് ഹിയറിങ്. ഒറിജിനല്‍ ആധാരം, അടിയാധാരം, പട്ടയം, ഭൂനികുതി രശീത് 2018-19 (വില്ലേജ് ഓഫിസ്), കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സര്‍ട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വര്‍ഷം), കെട്ടിട നികുതി രശീത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും, ഭൂവുടമയ്ക്ക് ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണി തിരിച്ചറിയല്‍ രേഖ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഐ.എഫ്.സി എന്നീ രേഖകള്‍ സഹിതമാണ് ഹാജരാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."